വടക്കേന്ത്യയില്‍ ശക്തമായ ഇടിയും മിന്നലും; മരണസംഖ്യ 40 ആയി

Tuesday 29 May 2018 12:04 pm IST
ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റിനെ തുടര്‍ന്നു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂദല്‍ഹി: ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റിനെ തുടര്‍ന്നു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മിന്നലേറ്റ് ഉത്തര്‍പ്രദേശില്‍ 10 പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഝാര്‍ഖണ്ഡില്‍ ശക്തമായ കാറ്റിനും ഇടിക്കും തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 13 പേര്‍ മരിച്ചു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്. സമാന രീതിയിലുള്ള അപകടങ്ങളില്‍ 17 പേര്‍ മരിച്ചു.

ഉത്തര്‍പ്രദേശിലെ ബാരബന്‍കി, ഗോരഖ്പുര്‍, കുഷിനഗര്‍, അസംഗഡ് എന്നീ ജില്ലകളില്‍ ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 50 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗതയുള്ള കാറ്റാണ് ബിഹാറില്‍ വീശുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.