അപരാധ പങ്ക; മറഡോണയിലെ റാപ് സോങ് വൈറലാകുന്നു

Tuesday 29 May 2018 1:08 pm IST

ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ഒരുക്കുന്ന ചിത്രം മറഡോണയിലെ പുതിയ ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നു. തകര്‍പ്പന്‍ മലയാളം റാപ്പ് ശൈലിയില്‍ ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍, എസ്രാ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷിന്‍ ശ്യാം ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റാപ് സോങ്ങിനായി വരികളെഴുതി ആലപിച്ചിരിക്കുന്നത് കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി തുടങ്ങിയ മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി  യൂട്യുബില്‍ ശ്രദ്ധ നേടിയ ഫെജോയാണ്. 

'അപരാധ പങ്കാ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ യുവത്വം ഏറ്റു പാടാന്‍ തുടങ്ങിയിരിക്കുന്നു. ചാവക്കാട് സ്വദേശികളായ മറഡോണയുടേയും സുധിയുടെയും ജീവിതത്തെ രസകരമായി അവതരിപ്പിക്കുകയാണ് പാട്ടിലൂടെ.ഈ കഥാപാത്രങ്ങളെ ടോവിനോയും ടിറ്റോ വില്‍സനും അവതരിപ്പിക്കുന്നു.

കഥാ സാഹചര്യങ്ങളെ കുറിച്ച് മാത്രമല്ല, സമൂഹത്തിന്റെ ചില അവസ്ഥകളെയും കുറിച്ച് പാട്ടില്‍ പറയാതെ പറയുന്നുണ്ട്.'സുഖിനോ ഭവന്തു വാദികള്‍ക്കു നമസ്‌ക്കാരം, വിലയ്ക്ക് വാങ്ങി അടിച്ചമര്‍ത്തുവാന്‍ അധികാരം' എന്നീ വരികലൂടെ 

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യളെ നൈസ് ആയി ട്രോളുന്നുമുണ്ട്.യൂട്യുബില്‍ തരംഗമായി കൊണ്ടിരിക്കുന്ന 'അപരാധ പങ്കാ ഗാനത്തിന്റെ ലിറിക് വീഡിയോ കാണാം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.