ഇനി പുതിയ കര്‍ത്തവ്യം, പതിവ് ദൗത്യം

Tuesday 29 May 2018 1:56 pm IST
ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിച്ച് ഏല്‍പ്പിച്ച ഉത്തരവദിത്തവും കര്‍ത്തവ്യവും മിസോറാം ഗവര്‍ണര്‍ സ്ഥാനമേറ്റ കുമ്മനം രാജശേഖരനെ സംബന്ധിച്ച് തികച്ചും പുതിയതാണ്. പക്ഷേ, അദ്ദേഹത്തിന്റെ ദൗത്യം പതിവുള്ളതുതന്നെ. ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്.

ഐസ്വാള്‍: ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിച്ച് ഏല്‍പ്പിച്ച ഉത്തരവദിത്തവും കര്‍ത്തവ്യവും മിസോറാം ഗവര്‍ണര്‍ സ്ഥാനമേറ്റ കുമ്മനം രാജശേഖരനെ സംബന്ധിച്ച് തികച്ചും പുതിയതാണ്. പക്ഷേ, അദ്ദേഹത്തിന്റെ ദൗത്യം പതിവുള്ളതുതന്നെ. ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. 

നയം മുതല്‍ നിശ്ചയിക്കുകയും ദൈനംദിന കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ചുമതല. രാഷ്ട്രപതിഭവനും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം കണ്ണിമുറിയാതിരിക്കാന്‍ കണ്ണുതുറന്നിരിക്കുകയെന്ന കര്‍ത്തവ്യം. ഭരണ പരിചയം സര്‍ക്കാര്‍ മേഖലയില്‍ ഇല്ലെന്ന് രാഷ്ട്രീയ ഭാഷയില്‍ പറയാമെങ്കിലും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ഏറെനാള്‍ ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സര്‍ക്കാര്‍ സേവനത്തില്‍നിന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലേക്കുള്ള കയറ്റമാണിപ്പോള്‍. 

65 വയസിനിടെ 40 വര്‍ഷം തികച്ചും സാമൂഹിക-സാംസ്‌കാരിക-ധര്‍മ്മ പ്രവര്‍ത്തനങ്ങളിലായിരുന്നു. അതൊരു ദൗത്യമായിരുന്നു. ആ ദൗത്യത്തിന്റെ തുടര്‍ച്ചതന്നെയായിരിക്കും ഗവര്‍ണര്‍ പദവിയിലിരുന്നും. അതുകൊണ്ടുതന്നെ കര്‍ത്തവ്യം പുതിയതാണെങ്കിലും ദൗത്യം പതിവുള്ളതുതന്നെയാവും അദ്ദേഹത്തിനെ സംബന്ധിച്ച്.

 

ജനസേവനം തുടരും

രാജ്ഭവനിലേക്ക് പോകുന്ന പത്രപ്രവര്‍ത്തകന്‍

സന്തോഷം നിറഞ്ഞ മനസ്സുമായി മാറാട്ടെ അമ്മമാര്‍

സൗമ്യതയുടെ പ്രതിരൂപം

ബിജെപിയെ യഥാര്‍ത്ഥ പ്രതിപക്ഷമാക്കിയ നേതാവ്

കുമ്മനത്തുകാരുടെ പ്രീയപ്പെട്ട രാജന്‍

ബിജെപിയെ യഥാര്‍ത്ഥ പ്രതിപക്ഷമാക്കിയ നേതാവ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.