കൊച്ചി: ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് ബുധനാഴ്ചയാണ് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് വിരമിക്കുന്നത്.
2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ.ബി. കോശി വിരമിച്ചശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്ഥിരം അധ്യക്ഷനില്ല. അന്നുമുതല്‍ പി. മോഹന്‍ദാസ് ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ പലപരാമര്‍ശങ്ങളും തീരുമാനങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: