ഒളിവില്‍ പോയോ ഇടതു സാംസ്‌കാരിക നായകര്‍?

Tuesday 29 May 2018 4:27 pm IST
പല സമയങ്ങളിലും പ്രതികരണവും പ്രതിഷേധവും തൊഴില്‍പോലെയാക്കിയ ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ എവിടെയെന്ന ചോദ്യം വ്യാപകമാകുന്നു. കൊലപാതക പരമ്പര, ദുരഭിമാനക്കൊല, മാധ്യമങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുതയും ധാര്‍ഷ്ട്യവും, വീടാക്രമിച്ച് കൊലപാതകം, ബലാല്‍സംഗം, ശിശുഹത്യ, പകര്‍ച്ച വ്യാധി, തുടങ്ങി സര്‍വരംഗത്തും കേരളം നാണം കെട്ടു നില്‍ക്കുമ്പോള്‍ സാംസ്‌കാരിക നായകള്‍ എവിടെയെന്നാണ് പലരും സംശയിക്കുന്നത്.

കൊച്ചി: പല സമയങ്ങളിലും പ്രതികരണവും പ്രതിഷേധവും തൊഴില്‍പോലെയാക്കിയ ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ എവിടെയെന്ന ചോദ്യം വ്യാപകമാകുന്നു. കൊലപാതക പരമ്പര, ദുരഭിമാനക്കൊല, മാധ്യമങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുതയും ധാര്‍ഷ്ട്യവും, വീടാക്രമിച്ച് കൊലപാതകം, ബലാല്‍സംഗം, ശിശുഹത്യ, പകര്‍ച്ച വ്യാധി, തുടങ്ങി സര്‍വരംഗത്തും കേരളം നാണം കെട്ടു നില്‍ക്കുമ്പോള്‍ സാംസ്‌കാരിക നായകള്‍ എവിടെയെന്നാണ് പലരും സംശയിക്കുന്നത്. 

സാംസ്‌കാരിക നായകരെ നായകളെന്നും പാര്‍ട്ടി പറഞ്ഞാല്‍ കുരയ്ക്കുന്നവരെന്നും പരസ്യമായി വിളിച്ച് അഡ്വ. ജയശങ്കര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. പത്രപ്രവര്‍ത്തകനായ റോയി മാത്യൂ ഫേസ്ബുക്കില്‍ ചോദിക്കുന്നു, അവര്‍ ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തി നില്‍ക്കുകയാണെന്നാണ് ആക്ഷേപം. 

ഫേസ്ബുക് പോസ്റ്റ്:   

ഫാസിസത്തിന്റെ കടന്നു വരവിനായി വടക്കേന്ത്യയിലേക്കു വായിനോക്കി ഇരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ ഇവിടെ നടക്കുന്ന അരുംകൊലകളെ കുറിച്ചോ സാംസ്‌കാരിക അധഃപതനത്തെ കുറിച്ചോ ജാത്യാഭിമാന കൊലകളെ കുറിച്ചോ മിണ്ടാതെ തലപൂഴ്ത്തി നില്‍ക്കുകയാണ്. അവരാരും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുകയോ പ്രതിഷേധിച്ച് മെഴുകുതിരി കത്തിക്കുകയോ, കവിത എഴുതുകയോ ചെയ്യാതെ ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തി നില്‍ക്കുകയാണ്.

കോട്ടയത്തു നടന്ന കെവിന്റെ ജാത്യാഭിമാന കൊലപാതകത്തെ അപലപിക്കാനോ, പ്രതിഷേധിക്കാനോ ഇടതുപക്ഷ സാംസ്‌കാരിക നായകരാരും ഇനിയും തയാറായിട്ടില്ല. ഇതിനെതിരെ വ്യാപകമായ ജനരോക്ഷം ഉയരുന്നുണ്ട്.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് ജാത്യാഭിമാന കൊലകളുണ്ടായിട്ടും സ്ഥിരം പ്രസ്താവന ഇറക്കുകയും നെഞ്ചത്തടിക്കുകയും, മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചെയ്യുന്ന ഇടതുപക്ഷ സാംസ്‌കാരിക നായകരാരും ഈ കൊലകളെ അപലപിക്കാനോ സര്‍ക്കാരിനെ താക്കീത് ചെയ്യാനോ തയാറാകാത്തതാണ് ശ്രദ്ധേയം. 

ആര്‍എസ്എസിന്റെയും സംഘപരിവാര്‍ ശക്തികളുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ സ്വിച്ചിട്ട പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ മൗനമാണ് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ആജ്ഞാനുവര്‍ത്തികളും ഏതാണ്ട് അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും പ്രതികരണ തൊഴിലാളികളും വരാപ്പുഴയിലെ ശ്രീജിത്തിന്റെയും കോട്ടയത്തെ കെവിന്റെ ജാത്യാഭിമാന കൊലയിലും പ്രതികരിക്കാതിരിക്കുന്നതാണ് ചര്‍ച്ചയാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.