എയര്‍ ഏഷ്യ മേധാവി സിബിഐ കേസില്‍

Tuesday 29 May 2018 4:45 pm IST
സ്വകാര്യ വിമാനക്കമ്പനി എയര്‍ ഏഷ്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ടോണി ഫെര്‍ണാണ്ടസ് അടക്കം അഞ്ചു പേര്‍ക്കെതിരെ സിബിഐ കേസ് എടുത്തു. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കേസ്.

ന്യൂദല്‍ഹി: സ്വകാര്യ വിമാനക്കമ്പനി എയര്‍ ഏഷ്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ടോണി ഫെര്‍ണാണ്ടസ് അടക്കം അഞ്ചു പേര്‍ക്കെതിരെ സിബിഐ കേസ് എടുത്തു. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കേസ്. 

സുനില്‍ കപൂര്‍, എയര്‍ ഏഷ്യ ഡയറക്ടര്‍ ആര്‍ വെങ്കിട്ടരാമന്‍, വ്യോമയാന ഉപദേഷ്ടാവ് ദീപക് തല്‍വാര്‍, സിംഗപ്പൂിലെ എസ്എന്‍ആര്‍ ട്രേഡിങ്ങ് ഡയറക്ടര്‍ രാജേന്ദ്ര ദുബൈ എന്നിവരും കേസില്‍ പ്രതികളാണ്. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ലഭിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ചു, വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. 

അന്താരാഷ്ട്ര ലൈന്‍സന്‍സ് ലഭിക്കാന്‍ അഞ്ചു വര്‍ഷത്തെ പരിചയവും 20 വിമാനങ്ങളും വേണം. ചില ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് ഈ ചട്ടങ്ങളില്‍ ഇളവ് ഉണ്ടാക്കിയെടുത്തുവെന്നാണ് പ്രധാന ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.