കെവിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്‌ഐ അഗം ഉള്‍പ്പെട്ടത് ഞെട്ടിപ്പിക്കുന്നു; ബൃന്ദ കാരാട്ട്

Tuesday 29 May 2018 5:36 pm IST

ന്യൂദല്‍ഹി: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ അഗം ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കെവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ വിഴ്ചയാണെന്നും ബൃന്ദ പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ബൃന്ദ കാരാട്ട് ഇത് പറഞ്ഞത്.

കേസില്‍ പോലീസ് കൃത്യവിലോപം കാട്ടി. ഇതു ന്യായീകരിക്കാന്‍ അവര്‍ നിരത്തുന്ന കാരണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. പോലീസിന്റെ വീഴ്ച സര്‍ക്കാര്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് ഉത്തരവാദിത്ത ബോധത്തോടെ നടപടിയെടുത്തതെന്നും ബൃന്ദ പറഞ്ഞു. 

ദുരഭിമാനക്കൊല കേരളത്തെ പോലൊരു സമൂഹത്തില്‍ നടക്കുന്നത് അത്യന്തം ആശങ്കാജനകമാണ്. ജാതി വര്‍ഗ വിഷയം കേരളത്തെ പോലൊരു സമൂഹത്തെ ബാധിക്കുന്നത് അടിയന്തരമായി തടയാന്‍ ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡിജിപിയെ മാറ്റണമെന്ന സിപിഐ നേതാവ് ആനി രാജയുടെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.