എസ്.ഐയെ രക്ഷിക്കാന്‍ ഉന്നത തല ഗൂഢാലോചന

Wednesday 30 May 2018 2:35 am IST

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി അവഗണിച്ച ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബുവിനെ  രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന. എസ്‌ഐക്കെതിരെ ക്രിമനല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും ജോലിയിലെ  കൃത്യവിലോപം മാത്രമേയുള്ളുവെന്നും  പ്രത്യേക അന്വേഷണസംഘം തലവന്‍ ഐജി വിജയ് സാക്കറെ പറഞ്ഞു. എന്നാല്‍ എസ്‌ഐക്കെതിരെ ഐപിസി 221 പ്രകാരം കേസെടുക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇക്കാര്യം മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. 

 കുറ്റകൃത്യം ചെയ്തവരെ മനപൂര്‍വ്വം രക്ഷപ്പെടാന്‍ സഹായിച്ചതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഏഴ് വര്‍ഷം വരെ തടവ് കിട്ടാമെന്ന കുറ്റമാണ്. എന്നാല്‍ ഈ വാദങ്ങളെല്ലാം അവഗണിച്ചാണ് പോലീസ് എസ്‌ഐക്കെതിരെയുള്ള നടപടി സസ്‌പെന്‍ഷനില്‍ മാത്രം ഒതുക്കിയത്. വരാപ്പുഴ സ്റ്റേഷനില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്നതിന് കാരണക്കാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ചതിന് സമാനമായാണ് ഗാന്ധിനഗര്‍ എസ്‌ഐയേയും രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.