മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒരു ലക്ഷം പ്രമുഖരില്‍ എത്തിക്കും

Wednesday 30 May 2018 2:37 am IST
" ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുന്‍കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗിനെ സന്ദര്‍ശിച്ച് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ നല്‍കുന്നു."

ന്യൂദല്‍ഹി; നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം കൊണ്ട് രാജ്യത്തുണ്ടാക്കിയ മാറ്റങ്ങള്‍, കൈവരിച്ച നേട്ടങ്ങള്‍, നടപ്പാക്കിയ പദ്ധതികള്‍ തുടങ്ങിയവ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ലക്ഷം പ്രമുഖരില്‍ എത്തിക്കും. ഇതിനു വേണ്ടിയുള്ള സമ്പര്‍ക്ക് സമര്‍ഥന്‍ പദ്ധതിക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടക്കമിട്ടു.

ഷാ ഇന്നലെ മുന്‍കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗിനെ സന്ദര്‍ശിച്ച് ലഘുലേഖകളും മറ്റും നല്‍കി. സുഹാഗിന്റെ വസതിയില്‍ എത്തിയ അമിത്ഷായെ സുഹാഗും ഭാര്യയും ചേര്‍ന്ന് സ്വീകരിച്ചു. ഇരുവരും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

പിന്നീട് പ്രമുഖ ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപിനെഅമിത് ഷാ സന്ദര്‍ശിച്ചു. കുറഞ്ഞത് 50 പ്രമുഖരെയെങ്കിലും അമിത് ഷാ സന്ദര്‍ശിക്കും.മുഖ്യമന്ത്രിമാര്‍,  കേന്ദ്രമന്ത്രിമാര്‍, മന്ത്രിമാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങി 4000ലേറെ പ്രവര്‍ത്തകരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ സംഘങ്ങളായി രാജ്യമൊട്ടാകെയുള്ള പ്രമുഖരെ സന്ദര്‍ശിച്ച് ലഘുലേഖകള്‍ സമര്‍പ്പിക്കും. ഒരാള്‍ കുറഞ്ഞത് പത്തു പേരെയെങ്കിലും സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.