ജസ്‌നയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Wednesday 30 May 2018 3:01 am IST

കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌ന മറിയം ജോസഫിനെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ഹര്‍ജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്. 

ജസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. കാഞ്ഞിരപ്പളളി ബിഷപ് മാര്‍ മാത്യു അറക്കലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രത്യേകസംഘം രൂപീകരിച്ചത്. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനെ മാര്‍ച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.