തെന്മല കേസില്‍ തീവ്രവാദ ബന്ധം അന്വേഷിക്കണം: വി. മുരളീധരന്‍ എംപി

Wednesday 30 May 2018 3:05 am IST

തിരുവനന്തപുരം: തെന്മലയില്‍ ദളിത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് വി.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

പുനലൂര്‍ ഇടയമണ്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ നിയാസ് കേസിലെ പ്രധാന പ്രതിയാണ്. ഇയാള്‍ നീനു ചാക്കോയുടെ അമ്മാവന്റെ മകനാണ്. മുമ്പ് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന നിയാസ് തെന്മലയില്‍ 2016ല്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംരക്ഷണത്തിനുവേണ്ടി സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കുമൊപ്പം ചേരുകയായിരുന്നു. ഇത്തരത്തില്‍ മാറിയിട്ടും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ഇയാള്‍ ഉപേക്ഷിച്ചിരുന്നില്ലെന്നതിന്റെ തെളിവാണ് കെവിന്റെ കൊലപാതകത്തിനായി തെരഞ്ഞെടുത്ത വഴികള്‍. 

തീവ്രവാദസംഘടനകളുടേതിനു സമാനമായ ഒരുക്കങ്ങളാണ് കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നതിനു നടത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേരിട്ട് പങ്കാളികളായെങ്കില്‍ പുറത്തുനിന്നുള്ള സഹായമാണ് സിപിഎം ചെയ്തുകൊടുത്തത്. പോലീസ് സംവിധാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവയ്ക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.