സിനിമകളിലും നാടകങ്ങളിലുമെല്ലാം വ്യത്യസ്ത ജാതി-മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ സ്നേഹബന്ധത്തിലേര്പ്പെടുമ്പോള് അവരൊന്നിച്ചാല്‍ എത്ര നന്നായിരുന്നു എന്ന ചിന്തയോടെ നമ്മളെല്ലാവരും അവ ആസ്വദിക്കും. എന്നാല്‍, നിത്യജീവിതത്തില്‍ പ്രേമത്തെയും പ്രേമിക്കുന്നവരെയും പ്രേമിച്ചുവിവാഹിതരായവരെയും ഒക്കെ നമ്മളില്‍ പലര്‍ക്കും പുച്ഛമാണ്. ഇതിനെ അസംബന്ധം എന്നേ പറയാനാകൂ.
ജാതി-മത-സമുദായങ്ങളെ നിയന്ത്രിക്കുന്നവര്‍ മനസ്സുവച്ചാല്‍ ഇക്കാര്യത്തില്‍ പല നന്മകളും ചെയ്യാനാകും. വ്യത്യസ്ഥ സംസ്കാരം പിന്തുടരുന്നവര് ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചാല്‍ അങ്ങനെയുളളവരെ സന്തോഷപൂര്‍വ്വം സ്വീകരിച്ച് അവര്‍ക്ക് മുന്നോട്ടുപോകുവാന്‍ വേണ്ട സഹായം ചെയ്തുകൊടുക്കുകയാണ് വേണ്ടത്. കെവിനും നീനുവിനും ഉണ്ടായതുപോലൊരു ദുരന്തം ലോകത്താര്‍ക്കും ഇനിയുണ്ടാകരുതെന്ന പ്രാര്‍ത്ഥനയോടെ..
രാജന്.വി.അയ്യര്‍, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: