പാരീസ്: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും മൂന്നാം സീഡായ മാരിന് സിലിച്ചും ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ഗാര്‍ബീന്‍ മുഗുരുസയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
ആദ്യ റൗണ്ടില്‍ നദാല്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സിമിയോണ്‍ ബോലേലിയെ തോല്‍പ്പിച്ചു. സ്കോര്‍ 6-4, 6-3, 7-6.സിലിച്ച് ആദ്യ റൗണ്ടില്‍ ഓസ്ട്രേലിയയുടെ ജെയിംസ് ഡക്ക്വര്ത്തിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-3,7-5,7-6.
മഴ തടസപ്പെടുത്തിയ ഒന്നാം റൗണ്ട് മത്സരത്തില്‍ ഗാര്ബിന് മുഗുരുസ നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വറ്റ്ലാന കുസ്നെറ്റ്സോവയെ പരാജയപ്പെടുത്തി. സ്കോര്‍ 7-6, 6-2. മുഗുരുസ രണ്ടാം റൗണ്ടില്‍ ഫ്രഞ്ച്താരം ഫിയോന ഫെറോയെ നേരിടും.
കാനഡയുടെ കൗമാരതാരം ഡെനിസ് ഷാപോവലോവും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ആസ്ട്രേലിയയുടെ ജോണ്‍ മില്‍മാനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ : 7-5, 6-4, 6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: