കൊല്ലം: കെവിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത എസ്ഐ. ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകളെ സ്നേഹിച്ച ചെറുപ്പക്കാരനോട് ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നവര്‍ തങ്ങളുടെ കാലത്തെയെങ്കിലും ഓര്‍ക്കണമായിരുന്നു. ഈ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഭിന്നമതക്കാര്കൂടിയാണ് ഇവര്‍-പിണറായി പറഞ്ഞു.
കാലംമാറിയത് എല്ലാവരും മനസ്സിലാക്കണം. ഇത്തരം ദുരഭിമാനക്കൊലകള്‍ ഉത്തരേന്ത്യയിലും മറ്റും നടന്ന വാര്‍ത്ത വായിക്കുമ്ബോള് നാം കരുതും ഇത് നമ്മുടെ നാട്ടില്‍ സംഭവിക്കില്ലെന്ന് -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: