രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ രണ്ട് ദിവസം പണിമുടക്കും

Wednesday 30 May 2018 8:25 am IST

ന്യൂദല്‍ഹി: രാജ്യത്ത് പൊതുമേഖലാ ബാങ്കുകള്‍ ഇന്നു മുതല്‍ രണ്ടു ദിവസം പണിമുടക്കും. വേതന വര്‍ധനവ്​ ആവശ്യപ്പെട്ടാണ്​ ബാങ്ക്​ ജീവനക്കാര്‍ പണിമുടക്കുന്നത്​. വേതന കരാര്‍ പുതുക്കണം, ശമ്ബളത്തില്‍ കാലാനുസൃതമായ വര്‍ധനവ്​ നടപ്പിലാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ പണിമുടക്ക്​. 10 ലക്ഷത്തോളം ബാങ്ക്​ ജീവനക്കാരാണ്​ പണിമുടക്കില്‍ പങ്കെടുക്കുന്നത്​. 

ഇന്ത്യന്‍ ബാങ്ക്​സ്​ അസോസിയേഷന്‍ രണ്ടു ശതമാനം വേതന വര്‍ധനവ്​ മാത്രമാണ്​ നിര്‍ദേശിച്ചതെന്നും ഇത്​ അംഗീകരിക്കാനാകില്ലെന്നും വ്യക്​തമാക്കിയാണ്​ യൂണൈറ്റഡ്​ ഫോറം ഒാഫ്​ ബാങ്കിങ്​ യൂണിയൻ്റെ പണിമുടക്ക്. എ.ടി.എം സെക്യുരിറ്റി ഉദ്യോഗസ്​ഥരും പണിമുടക്കില്‍ പങ്കെടുക്കും. 2017 നബംബര്‍ ഒന്നിനാണ്​ അവസാനമായി വേതന കരാര്‍ പുതുക്കിയത്​.

വേതന കരാര്‍ പുതുക്കണമെന്ന ആവശ്യം മെയ്​ അഞ്ചിന്​ ഇന്തയന്‍ ബാങ്ക്​സ്​ അസോസിയേഷന്‍ നിരസിച്ചിരുന്നു. സാമ്ബത്തിക ബാധ്യത കൂടുതലാണെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം നിരസിച്ചത്​. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.