കെവിന്റെ കൊലപാതകം: എഎസ്ഐക്ക് സസ്പെന്‍ഷന്‍

Wednesday 30 May 2018 10:54 am IST
ഇടതു ഭരണകൂട ഭീകരതയുടെ ഇരയായ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എഎസ്ഐ ബിജുവിനെ സസ്പെന്റ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രാത്രിയില്‍ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: ഇടതു ഭരണകൂട ഭീകരതയുടെ ഇരയായ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എഎസ്ഐ ബിജുവിനെ സസ്പെന്റ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രാത്രിയില്‍ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തു. 

ഷാനുവിനെ ശനിയാഴ്ച രാത്രിയില്‍ പട്രോളിംഗിനിടെ എഎസ്ഐ പിടികൂടിയിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാറില്‍ ചെറുപ്പക്കാരെ കണ്ടതിനെ തുടര്‍ന്നാണ് പിടികൂടിയത്. ഇവരെ ഒന്നര മണിക്കൂറോളം ബിജു തടഞ്ഞുവച്ചതിനു ശേഷം വിട്ടയച്ചു. കൈക്കൂലി വാങ്ങിയാണ് ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തില്ല.

പ്രതികളുമായി എഎസ്ഐ ബിജു രണ്ടു തവണ ഫോണില്‍ സംസാരിച്ചു. ആറ് മണിക്ക് ഇരുവരും തമ്മില്‍ സംസാരിച്ചപ്പോള്‍ കെവിന്‍ രക്ഷപെട്ടതായി ഷാനു പറഞ്ഞു. ബിജു തന്നെയാണ് ഈ വിഷയം പൂഴ്ത്തിവച്ചത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ല. വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ഇതിനെ ഒരു കുടുംബപ്രശ്നമാക്കി മാറ്റാനാണ് ശ്രമിച്ചത്. എസ് ഐ ഷിബു വിവരം അറിയുന്നത് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.