ആശംസയര്‍പ്പിച്ച് മുന്‍ ഗുവര്‍ണര്‍മാര്‍; ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി

Wednesday 30 May 2018 11:10 am IST

ഐസ്വാള്‍: ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചീഫ് സെക്രടട്ടറിയുമായി ചര്‍ച്ച നടത്തി. ജൂണ്‍ മൂന്നു മുതല്‍ മൂന്നു ദിവസം ദല്‍ഹിയില്‍ നടക്കുന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഗവര്‍ണറുടെ സെക്രട്ടിയും ചര്‍ച്ചകളില്‍ പങ്കെടുത്തു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍, ആഭ്യന്തര ഭരണ കാര്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ ഏറ്റവും പുതിയ വിവരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്. 

മുന്‍ ഗവര്‍ണര്‍മാരായ ലഫ്. ജന. നിര്‍ഭയ് ശര്‍മ്മ, വക്കം പുരുഷോത്തമന്‍ എന്നിവര്‍ കുമ്മനത്തെ ഫോണില്‍ ആശംസിച്ചു. സംസ്ഥാന ഭരണ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.