മാല്‍വിയയിലെ ഗോഡൗണില്‍ വന്‍ അഗ്‌നിബാധ

Wednesday 30 May 2018 11:35 am IST
ദല്‍ഹിയിലെ മാല്‍വിയയിലെ ഗോഗൗണില്‍ വന്‍ അഗ്‌നിബാധ. ഇന്നലെ വെകുന്നേരമാണ് ഗോഡൗണില്‍ തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ് 16 മണിക്കൂറോളമായി അഗ്‌നിശമന സേന ഗോഡൗണിലെ തീണയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.

ന്യൂദല്‍ഹി: ദല്‍ഹിയിലെ മാല്‍വിയയിലെ ഗോഗൗണില്‍ വന്‍ അഗ്‌നിബാധ. ഇന്നലെ വെകുന്നേരമാണ് ഗോഡൗണില്‍ തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ് 16 മണിക്കൂറോളമായി അഗ്‌നിശമന സേന ഗോഡൗണിലെ തീണയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഗോഡൗണില്‍ തീപിടുത്തം ഉണ്ടായത്. ഗോഡൗണിനു സമീപം പാര്‍ക്ക് ചെയ്ത് ട്രക്കില്‍ നിന്നും തീപടര്‍ന്നു എന്നാണ് കരുതുന്നത്. സമീപത്തുള്ള സ്‌കൂളിലേക്കും വീടുകളിലേക്കും തീപടരാതിരിക്കാനായി ഉടന്‍ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി 80 ഓളം ഫയര്‍എഞ്ചിനുകളാണ് സ്ഥലത്ത് എത്തിയത്. എന്നാല്‍ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിരുന്നില്ല.

ഇന്ന് രാവിലെയോട് വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകള്‍ ഇവിടെ എത്തിയിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ പറന്ന് വെള്ളം ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടത്തുന്നത്.

തീപിടുത്തത്തില്‍ നിലവില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല. തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ സമീപത്തുള്ള കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന ആളുകളെ എല്ലാം മാറ്റിയിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.