മധുവിന്റെ കൊലപാതകം; 16 പ്രതികള്‍ക്കും ജാമ്യം

Wednesday 30 May 2018 12:56 pm IST
കേരളത്തെ നടുക്കിയ അട്ടപ്പാടിയില്‍ വനവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലികൊന്ന കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസിലെ 16 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിന് തൊട്ടു പിറകെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടിയില്‍ വനവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലികൊന്ന കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസിലെ 16 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിന് തൊട്ടു പിറകെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്. ജില്ല വിട്ട് പുറത്തു പോകരുത്, എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം തുടങ്ങിയവയാണ് ഉപാധികള്‍.

പ്രതികള്‍ പുറത്തിറങ്ങിയാല്‍ ആദിവാസികളുമായി സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു. നേരത്തെ പ്രതിപ്പട്ടികയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താത്തതില്‍ പോലിസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമല്ല എന്ന ആക്ഷേപം പൊതുസമൂഹത്തിലും ഉയര്‍ന്നിരുന്നു.

ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മധുവിനെ തല്ലികൊന്നത്. പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് യുവാവ് മരിച്ചത്. കേസില്‍ മൂന്ന് മാസത്തോളമായിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തത് വിവാദമായിരുന്നു. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് പോലീസ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.