പുനലൂര്‍: കെവിന് കൊലക്കേസില്‍ ഒരു വാഹനം കൂടി പോലീസ് കണ്ടെത്തി. പുനലൂരില്‍ നിന്നാണ് ഹ്യൂണ്ടായ് ഐ20 കാര്‍ കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതാണ് ഇതെന്ന് കരുതുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ വാഹനം പരിശോധിച്ചുവരികയാണ്.
റ്റിറ്റോ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാര്‍ റബര്‍ തോട്ടത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. കെവിനെ ഈ കാറില്‍ വെച്ച് അക്രമികള്‍ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് റബര്‍ തോട്ടത്തില്‍ കാര്‍ കണ്ടത്.
അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. മൂന്നാമത്തെ വാഹനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: