കെവിന്റെ മരണം: സിബിഐ അന്വേഷിക്കണം

Wednesday 30 May 2018 2:41 pm IST
പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന്‍ പി.ജോസഫിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ പോലീസിന് കഴിയുന്നില്ല. പ്രതികള്‍ കീഴടങ്ങുന്നതല്ലാതെ പിടിക്കാനുള്ള നടപടിയുമില്ല.

തിരുവനന്തപുരം:  പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന്‍ പി.ജോസഫിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ പോലീസിന് കഴിയുന്നില്ല. പ്രതികള്‍ കീഴടങ്ങുന്നതല്ലാതെ പിടിക്കാനുള്ള നടപടിയുമില്ല. പോലീസ് അന്വേഷിച്ചാല്‍ കേസിലെ പ്രതികള്‍ രക്ഷപ്പെടും. ഈ സാഹചര്യത്തില്‍ കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം നടന്നിട്ട് ഇതുവരെ ഡിജിപി ഉള്‍പ്പെടെയുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനും സ്ഥലത്തേക്ക് പോയിട്ടില്ല. പോലീസിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്നത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ മുഴുവന്‍ പിടിക്കാനായിട്ടില്ല. 

മുഖ്യമന്ത്രി പറയുന്നത് എസ്.ഐ കുറ്റക്കാരനാണെന്നാണ്. എന്നാല്‍, ഐ.ജി പറയുന്നത് അല്ലെന്നാണ്. കേസന്വേഷണം പാര്‍ട്ടി താല്‍പര്യമനുസരിച്ചാണു മുന്നോട്ടു പോകുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുന്നില്ല. ലരെയും രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ പോലീസിന്റെ അലംഭാവം വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.