തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.നിങ്ങള്‍ വാര്‍ത്ത നല്കിയാല് മതി, വിധി പ്രഖ്യാപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് അതല്ല. മുകളില്‍ നിന്നുള്ള നിര്‍ദേശത്തിനനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും പിണറായി പറഞ്ഞു.
അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളെ ഗൗരവമായി കാണേണ്ടതെല്ലേയെന്ന ചോദ്യത്തിന് ഗൗരവമായാണ് കാണുന്നതെന്നും ഇതിനേക്കാള്‍ കൂടുതല്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് പറഞ്ഞാല്‍ പരിഗണിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
കെവിന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കും. നടപടികള്‍ പോലീസിനുള്ള സന്ദേശമാണ്. കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. വീട് സന്ദര്‍ശിക്കുന്നതിലല്ല, നടപടി എടുക്കുന്നതിലാണ് കാര്യം. പ്രതിപക്ഷ നേതാവ് വിടുവായത്തം പറയുന്നതില്‍ കേമനാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്താണെന്ന് അദ്ദേഹത്തിനിതു വരെ പിടി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: