തൂത്തുക്കുടി വെടിവയ്പ്പ്: സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Wednesday 30 May 2018 4:06 pm IST

ചെന്നൈ: തൂത്തുക്കുടി വെടിവയ്പ്പു കേസില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജൂണ്‍ ഒന്നിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. മെയ് 22നാണ് തൂത്തുക്കുടിയിലെ വേദാന്ത സ്‌റ്റെര്‍ലറ്റ് കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ടു സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് വെടിവയ്പ്പ് നടത്തിയത്. 13 പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. 

അതേസമയം നടനും രാഷ്ട്രീയനേതാവുമായ രജനീകാന്ത് തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ച് ഇരകളായവരുടെ വിവരങ്ങള്‍ ആരാഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് 10,000 രൂപ ധനസഹായം അനുവദിച്ചു. 

കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമ്പോള്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചിരിക്കണം. തൂത്തുക്കുടി വെടിവയ്പ്പ് തികച്ചും സര്‍ക്കാരിന്റെ അനാസ്ഥ മൂലമുണ്ടായതാണ്. ജനങ്ങള്‍ എല്ലാ കാര്യങ്ങളും കാണുന്നുണ്ടെന്ന ബോധ്യം വേണം. അവര്‍ സമയം വരുമ്പോള്‍ പ്രതികരിക്കുമെന്നും രജനീകന്ത് പരിക്കേറ്റവരെ സന്ദര്‍ശിച്ചിറങ്ങവെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.