തിരുവനന്തപുരം: താന്‍ വിടുവായത്തം പറയുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാടിനെ അപമാനിക്കുന്നത് മാദ്ധ്യമങ്ങളല്ല, മുഖ്യമന്ത്രി തന്നെയാണ്. കെവിനുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിന്റെ വീഴ്ച പുറത്ത് കൊണ്ടുവന്നത് മാദ്ധ്യമങ്ങളാണ്. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷവും മാദ്ധ്യമങ്ങളുമാണ്. ഇതൊക്കെ ചെയ്യുന്ന താനാണോ വിടുവായത്തം പറയുന്നത്.
മുഖ്യമന്ത്രിയല്ല മഹാരാജാവായാലും താന്‍ പറയാനുള്ളത് പറയും. അത് പറയേണ്ടത് പ്രതിപക്ഷ നേതാവെന്ന തന്റെ ഉത്തരവാദിത്തമാണ്. അത് ഞാന്‍ ചെയ്യുക തന്നെ ചെയ്യും – ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: