കെവിന്റെ കൊലപാതകം ആശങ്കപ്പെടുത്തുന്നു

Wednesday 30 May 2018 10:10 pm IST
പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിനു ദോഷം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. പോലീസിന്റെ അധികാരവും ശക്തിയും കൃത്യമായ പരിശീലനം വഴി ഓരോ സേനാംഗത്തിനും മനസ്സിലാക്കി സേനയെ രൂപപ്പെടുത്തണമെന്നും ആഭ്യന്തര വകുപ്പിനുള്ള താക്കീത് എന്നനിലയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരില്‍ നടന്ന കെവിന്റെ കൊലപാതകം ആശങ്കയുളവാക്കുന്നുവെന്ന്  ഗവര്‍ണര്‍ പി സദാശിവം. ഇത്തരത്തിലൊരു കൊലപാതകം കേരളത്തിലാണ് നടന്നതെന്നത് ഏറെ ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു സര്‍ക്കാരിനെയും, ആഭ്യന്തരവകുപ്പിനെയും വിമര്‍ശിച്ചുള്ള ഗവര്‍ണറുടെ പ്രസ്താവന.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിനു ദോഷം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. പോലീസിന്റെ അധികാരവും ശക്തിയും കൃത്യമായ പരിശീലനം വഴി ഓരോ സേനാംഗത്തിനും മനസ്സിലാക്കി സേനയെ രൂപപ്പെടുത്തണമെന്നും ആഭ്യന്തര വകുപ്പിനുള്ള താക്കീത് എന്നനിലയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.