ശ്രീകണ്ഠപുരം: ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി ധര്മ്മക്കിണറിനടുത്ത ടി.കെ.ഹൗസില്‍ സ വിനോദ് കുമാറിന്റെ മകന് കമല്‍ കുമാര്‍(23), പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയ പുരയില്‍ രമേശന്റെ മകള്‍ പി.പി. അശ്വതി(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎല്‍ 13 എഡി/6338 ബജാജ് പള്‍സര്‍ ബൈക്കിലാണ് ഇവര്‍ ചൊവ്വാഴ്ച മൂന്നുമണിക്ക് ശശിപ്പാറയില്‍ എത്തിയതെന്ന് പറയപ്പെടുന്നു. ബൈക്കിന്റെ ഉടമയെ തേടിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍. ഷാള്‍ കൊണ്ട പരസ്പരം കുട്ടിക്കെട്ടിയാണ് ഇവര്‍ ചാടിയത്. മൃതദേഹങ്ങള്‍ മരത്തിന്റെ ഇടയില്‍ കുരുങ്ങിക്കിടന്ന നിലയിലായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: