ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യുപി സ്‌കൂളില്‍

Wednesday 30 May 2018 10:29 pm IST

 

കണ്ണൂര്‍: ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യുപി സ്‌കൂളില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പ്രവേശനോത്സവ സന്ദേശം നല്‍കും. പ്രശസ്ത ഫുട്ബാള്‍ താരം സി.കെ.വിനീത്, സിനിമാതാരം സുബി സുധീഷ്, ബാലതാരം നിരഞ്ജന എന്നിവര്‍ വിശിഷ്ടാതിഥികളാവും. 

സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ത്ത രക്ഷിതാക്കള്‍ക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ നിര്‍വഹിക്കും. ചിത്രച്ചുമര്‍ ജില്ലാ പഞ്ചായത്തംഗം ആര്‍.അജിത ഉദ്ഘാടനം ചെയ്യും. നവാഗതരായ കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കളില്‍നിന്ന് നിര്‍മ്മിച്ച കളിപ്പാട്ട വിതരണം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമനും പഠനാപകരണ വിതരണം ഡയറ്റ് പ്രിന്‍സിപ്പല്‍ പി.യു.രമേശനും മഷിപ്പേന വിതരണം കണ്ണൂര്‍ എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ കെ.ആര്‍.അശോകനും നിര്‍വഹിക്കും. ഡോ.രതീഷ് കാളിയാടന്‍ പൊതുവിദ്യാഭ്യാസ സന്ദേശം നല്‍കും. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും സംഗീതശില്‍പ്പവും ഉണ്ടാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.