മോഹന്‍ലാലും 'ഫിറ്റ്'

Wednesday 30 May 2018 11:00 pm IST
ക്രിക്കറ്റ് താരം വിരാട് കോഹ് ലി സ്വന്തം വീഡിയോ പോസ്റ്റ് ചെയ്ത്, ഭാര്യ അനുഷ്‌ക ശര്‍മയേയും പ്രധാനമന്ത്രിയേയും വെല്ലുവിളിച്ചു. പ്രധാനമന്ത്രി മോദി വെല്ലുവിളി സ്വീകരിച്ചിട്ടുണ്ട്.

കൊച്ചി: നമ്മള്‍ ഫിറ്റെങ്കില്‍ രാജ്യവും ഫിറ്റ് എന്ന ആരോഗ്യ പ്രചാരണ പരിപാടിയില്‍ നടന്‍ മോഹന്‍ലാലും. വാര്‍ത്താവിതരണ പ്രക്ഷേപണ വൂപ്പ് മന്ത്രിയും ഒളിമ്പ്യനും ഷൂട്ടിങ് താരവുമായ  രാജ്യവര്‍ധന്‍ സിങ് രാഥോഡ് ട്വിറ്ററില്‍ തുടങ്ങി വച്ച പ്രചാരണ പരിപാടി വ്യാപകമാവുകയാണ്. അവരവര്‍ നിത്യവും ചെയ്യുന്ന ആരോഗ്യ സംരക്ഷണ വ്യായാമം വീഡിയോ ആക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയാണ് രീതി.

ക്രിക്കറ്റ് താരം വിരാട് കോഹ് ലി സ്വന്തം വീഡിയോ പോസ്റ്റ് ചെയ്ത്, ഭാര്യ അനുഷ്‌ക ശര്‍മയേയും പ്രധാനമന്ത്രിയേയും വെല്ലുവിളിച്ചു. പ്രധാനമന്ത്രി മോദി വെല്ലുവിളി സ്വീകരിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ നടന്മാരായ സൂര്യയേയും പൃഥ്വി രാജിനേയും ആരോഗ്യ ഇന്ത്യ പ്രചാരണ പരിപാടിയില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.