തോമസ് ആന്റണിക്ക് വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ അവാര്‍ഡ്

Wednesday 30 May 2018 11:27 pm IST
ജൂണ്‍ രണ്ടിന് പോര്‍ച്ചുഗലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. റോബര്‍ട്ട് റൂസോ (ഫ്രാന്‍സ്), ആന്റോണിയൊ (പോര്‍ച്ചുഗല്‍), റെയ്മാസുപ്രാണി (വെനിസ്വെല), മൈക്കിള്‍ കൗഡോറിസ് (ഗ്രീസ്), സാദ് ഹോജോ (സിറിയ) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ന്യൂദല്‍ഹി: തോമസ് ആന്റണിക്ക് വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ അവാര്‍ഡ് ...പോര്‍ച്ചുഗല്‍ ആസ്ഥാനമായുള്ള വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ (ഡബ്ല്യൂപിസി) അവാര്‍ഡ് മെട്രൊവാര്‍ത്ത എക്സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റ് തോമസ് ആന്റണിക്ക്. 2018ലെ പത്രവാര്‍ത്തകളില്‍ നിന്നും തെരഞ്ഞെടുത്ത കാരിക്കേച്ചര്‍ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. 54 രാജ്യങ്ങളില്‍ നിന്നായി 227 പ്രസിദ്ധീകരണങ്ങളില്‍ നിന്നും 300ല്‍ പരം രചനകളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഏഷ്യയില്‍ നിന്നും അവാര്‍ഡിന് അര്‍ഹനായത് തോമസ് ആന്റണി മാത്രമാണ്.

ജൂണ്‍ രണ്ടിന് പോര്‍ച്ചുഗലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. റോബര്‍ട്ട് റൂസോ (ഫ്രാന്‍സ്), ആന്റോണിയൊ (പോര്‍ച്ചുഗല്‍), റെയ്മാസുപ്രാണി (വെനിസ്വെല), മൈക്കിള്‍ കൗഡോറിസ് (ഗ്രീസ്), സാദ് ഹോജോ (സിറിയ) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

അമ്പതോളം അന്തര്‍ദേശീയ കാര്‍ട്ടൂണ്‍ എക്സിബിഷനുകളില്‍ തോമസ് ആന്റണി പങ്കെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവ് അംഗം, കേരള ചിത്രകലാ പരിഷത്ത് ജനറല്‍ സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 ലെ യു എന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡും നേടിയിട്ടുണ്ട് തോമസ് ആന്റണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.