വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് ഹമാസ്; തിരിച്ചടി നിര്‍ത്താതെ ഇസ്രയേല്‍

Thursday 31 May 2018 9:05 am IST
കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് തുടര്‍ച്ചയായി നടത്തിയ റോക്കറ്റ്, മോര്‍ട്ടാര്‍ വര്‍ഷത്തെ തുടര്‍ന്നാണ് തിരിച്ചടിയെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഗാസാസിറ്റി: ഗാസയില്‍ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. അറുപതോളം ഹമാസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ സൈന്യം റോക്കറ്റ് ആക്രമണം നടത്തിയത്. 

കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് തുടര്‍ച്ചയായി നടത്തിയ റോക്കറ്റ്, മോര്‍ട്ടാര്‍ വര്‍ഷത്തെ തുടര്‍ന്നാണ് തിരിച്ചടിയെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് ഹമാസ് നേതാവ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.