ചെങ്ങന്നൂരില്‍ എല്‍ഡിഎഫ്

Thursday 31 May 2018 9:25 am IST

ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥി നേടിയ 7983 വോട്ടിന്റെ ഇരട്ടിയിലധികമായി ഭൂരിപക്ഷം. ആകെ വോട്ട് 67,303.

യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറാണ് തൊട്ടു പിന്നില്‍. 46,347 വോട്ടുനേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 44,897 വോട്ടായിരുന്നു. 

എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് 35,270 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിള്ളയ്ക്ക് 42,682 വോട്ടുണ്ടായിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.