ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായ ഏറ്റുമുട്ടല്‍. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ക്രാല്ഗൗണ്ട് വനമേഖലയില്‍ രാവിലെ പട്രോളിംഗ് നടത്തിയ രാഷ്ട്രീയ റൈഫിള്‍സിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: