ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണം കൊടുത്ത് വാങ്ങിയെന്ന് എസ്.ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇക്കാര്യങ്ങള്‍ താന്‍ ആരോപിച്ചതാണെന്നും ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോൾ തന്നെ ഇക്കാര്യം കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ല. ഇത് എല്‍ഡിഎഫ്-യുഡിഎഫ് ഐക്യമാണ് സൂചിപ്പിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: