മഹാരാഷ്ട്ര കൃഷിമന്ത്രി അന്തരിച്ചു

Thursday 31 May 2018 10:41 am IST
മുഖ്യമന്ത്രി ഫഡ്‌നാവിസ് പാണ്ഡുരംഗിന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു. കര്‍ഷകനും കര്‍ഷക സൃഹൃത്തും സഹകാരികളുടെ ഉറ്റ മിത്രവുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി പാണ്ഡുരംഗ് ഫണ്‍കര്‍ (67) ഇന്നു പുലര്‍ച്ചെ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു.
മൂന്നുവട്ടം എംപിയായിരുന്നു. ബിജെപി സംസ്ഥാന ഘടകം മുന്‍ അധ്യക്ഷനായിരുന്നു. 1978 ല്‍ ആദ്യമായി എംഎല്‍എ ആയി. 2016 ജൂലൈ മുതല്‍ മഹാരാഷ്ട്ര കൃഷി വകുപ്പു മന്ത്രിയായിരുന്നു.

മുഖ്യമന്ത്രി ഫഡ്‌നാവിസ് പാണ്ഡുരംഗിന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു. കര്‍ഷകനും കര്‍ഷക സൃഹൃത്തും സഹകാരികളുടെ ഉറ്റ മിത്രവുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വകുപ്പിനോട് നീതി പുലര്‍ത്തി കാര്യക്ഷമമായി പ്രവര്‍ത്തിച്ച പാണ്ഡുരംഗയുടെ മരണത്തില്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ റാവുസാഹേബ് ഡാണ്‍വെ ഖേദം അറിയിച്ചു. മന്ത്രി പൂനം മഹാജന്‍ അനുശോചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.