ന്യൂദല്‍ഹി: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഇന്ത്യാ-മ്യാന്മര് അതിര്‍ത്തി സന്ദര്‍ശിച്ചു. നാഗാലാന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഇത്. അവിടെ 35 രാഷ്ട്രീയ റൈഫിള്‍സാണ് അതിര്‍ത്തി കാക്കുന്നത്.
സൈനികരെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ച മന്ത്രി അവരുടെ ക്ഷേമകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ചോദിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: