മൂന്നിടത്ത് ബിജെപി മുന്നില്‍

Thursday 31 May 2018 10:56 am IST
മഹാരാഷ്ട്രയിലെ രണ്ട് ലോക്സഭാ സീറ്റിലൊന്നായ പല്‍ഘാറില്‍ ബിജെപി 12,000 വോട്ടുകള്‍ക്കു മുന്നില്‍. ഇവിടെ ശിവസേനയുള്‍പ്പെടെ ബിജെപിയെ എതിര്‍ത്ത മണ്ഡലമാണ്.

 

ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന നാല് ലോക്‌സഭാ മണ്ഡലത്തില്‍ ര്ണ്ടിടത്ത്് ബിജെപിയും ഘടകകക്ഷിയും മുന്നില്‍. മഹാരാഷ്ട്രയിലെ പല്‍ഘാറിലും നാഗാലാന്‍ഡിലും. മഹാരാഷ്ട്രയിലെ മറ്റൊരു മണ്ഡലമായ ഭാണ്ഡാരാ ഗോണ്ഡിയയില്‍ ഒപ്പത്തിനൊപ്പം മുന്നേറ്റം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച ഉത്തര്‍പ്രദേശിലെ കൈരാനാ സീറ്റില്‍ ബിജെപിക്കെതിരേ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി മുന്നേറുന്നു. 

 മഹാരാഷ്ട്രയിലെ രണ്ട് ലോക്‌സഭാ സീറ്റിലൊന്നായ പല്‍ഘാറില്‍ ബിജെപി 19,056 വോട്ടുകള്‍ക്കു മുന്നില്‍. 14 റൗണ്ട് വോട്ടെണ്ണി. മറ്റൊരു മണ്ഡലമായ ഭാണ്ഡാരാ ഗോണ്ഡിയയില്‍ എന്‍സിപി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ബിജെപിയേക്കാള്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷമേ ഉള്ളു. എന്‍സിപി 51,219. ബിജെപി 48,382.  

 

 നാഗാലാന്‍ഡില്‍ ബിജെപി ഉള്‍പ്പെടുന്ന സംസ്ഥാന ഭരണമുന്നണിയിലെ എന്‍ഡിപിപിക്ക് 14,000 വോട്ടിന്റെ ഭൂരിപക്ഷമായി. 

മഹാരാഷ്ട്രയിലെ കാഡേഗാവ് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

 

 ഉത്തര്‍പ്രദേശിലെ കൈരാനാ ലോക്‌സഭാ സീറ്റില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിക്ക് 340802 വോട്ട്. ബിജെപിക്ക്് 262068.

 മേഘാലയയില്‍ ബിജെപി പിന്തുണയുള്ള എന്‍പിപിയുടെ സ്ഥാനാര്‍ത്ഥിയാണ് ആംപാഡി നിയമസഭാ മണ്ഡലത്തില്‍ മുന്നില്‍. കോണ്‍ഗ്രസിനേക്കാള്‍ 10,000 വോട്ടിനു മുന്നിലാണ്.

ഉത്തരാഖണ്ഡിലെ താരാളി നിയമസഭാ മണ്ഡലത്തില്‍ ബിജെപി ംനരിയ ഭൂരിപക്ഷത്തിലാണ്. 

 ബീഹാറിലെ ജോകീഹാതില്‍ ആര്‍ജെഡിയുടെ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍.

 

 കേരളത്തിലെ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിച്ചു. 

 യുപിയിലെ നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി 4000 വോട്ടിന് ബിജെിയേക്കാള്‍ മുന്നിലാണ്. 

 

 ഝാര്‍ഖണ്ഡില്‍ രണ്ടു സീറ്റുകളില്‍ ഗോമിയയില്‍ ബിജെപിയും സിള്ളിയില്‍ ജെഎംഎമ്മും മുന്നേറുന്നു. രണ്ടും സഖ്യകക്ഷികളാണ്. 

 

 കര്‍ണാടകത്തിലെ ആര്‍ ആര്‍ നഗറില്‍ ബിജെപിയെയും ജനതാദളിനേയും ഏറെ പിന്നിലാക്കി ഭരണകക്ഷിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മികച്ച ഭൂരിപക്ഷം ഉറപ്പാക്കി.

 

 പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഷാകോട് മണ്ഡലത്തില്‍ വിജയം ഉറപ്പാക്കി.

 

 ബംഗാളിലെ മാഹേഷ്ടാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മേല്‍ക്കൈ നേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.