''പതിനെട്ടില്‍ നീ ബിജെപിയായി'' ഇന്ന് നീ ജഡമായി''

Thursday 31 May 2018 11:20 am IST
പുരുളിയ ജില്ലയിലെ ബലറാംപൂരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിനു പിന്നാലെ 18 വയസുള്ള ത്രിലോചന്‍ മാഹാതോയെ തൃണമൂലുകാര്‍ കൊന്ന് കെട്ടിത്തൂക്കി.

കൊല്‍ക്കത്ത: സിപിഎം വിട്ട് തൃണമൂലില്‍ ചേക്കേറിയ കൊലയാളികള്‍ ബംഗാളില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ പൈശാചികതായി കൊന്നൊടുക്കുന്നു. 

പുരുളിയ ജില്ലയിലെ ബലറാംപൂരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിനു പിന്നാലെ 18 വയസുള്ള ത്രിലോചന്‍ മാഹാതോയെ തൃണമൂലുകാര്‍ കൊന്ന് കെട്ടിത്തൂക്കി. 

മൃതദേഹത്തില്‍ ഇങ്ങനെ കുറിപ്പെഴുതി, '' പതിനെട്ടാം വയസില്‍ നീ ബിജെപിയായി, അതിനാല്‍ ഇന്ന് ജഡമായി.'' കടലാസിലും ത്രിലോചന്‍ ധരിച്ചിരുന്ന ബനിയനിലും ഈ വാക്യം എഴുതി വച്ചിരുന്നു. ത്രിലോചന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്നു. 

ബിജെപി ഈ സംഭവത്തോട് വളരെ ഗൗരവമായാണ് പ്രതികരിച്ചത്. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററില്‍ ഇങ്ങനെ എഴുതി: '' ത്രിലോചന്‍ മഹാതോയുടെ  അതിക്രൂര കൊലപാതകത്തില്‍ ഏറെ വേദനിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ് ഏറെ ഭാവിയുണ്ടായിരുന്നു ഒരു യുവ ജീവനെ ക്രൂരമായി ഇല്ലാതാക്കിയത്. യുവാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത് സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്ന ഗുണ്ടകളുടെ ആശയ വിശ്വാസത്തിന് എതിരാണ് അദ്ദേഹത്തിന്റേത് എന്നതിനാല്‍ മാത്രമാണ്.

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമഭരണത്തിന്റെ പാരമ്പര്യത്തേയും കടത്തിവെട്ടിയിരിക്കുന്നു. ബിജെപി ഒന്നടങ്കം ഈ ദുരന്ത നഷ്ടത്തില്‍ ത്രിലോചന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം നില്‍ക്കുന്നു. അദ്ദേഹം ആശയത്തിനും സംഘടനയ്ക്കും വേണ്ടി നടത്തിയ ത്യാഗം പാഴാവില്ല. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ '' 

ത്രിലോചന്റെ ജഡം കാട്ടിലാണ് കണ്ടത്. ശരീരത്തില്‍ മുറിവുകള്‍ കാണാനില്ല. കുറിപ്പു കിട്ടി. ധരിച്ചിരുന്ന ടീ ഷര്‍ട്ടിലും കടലാസിലുള്ളത് എഴുതിയിട്ടുണ്ട്, അന്വേഷണം നടത്തുകയാണ്, പുരുളിയ പോലീസ് സൂപ്രണ്ട് പറഞ്ഞു. 

ത്രിലോചന്‍ മഹാതോയുടെ അച്ഛന്‍ ഹരിറാം പോലീസില്‍ കൊടുത്ത പരാതിയില്‍ ആറു തൃണമൂല്‍ പ്രവര്‍ത്തകരുടെ പേര് പറയുന്നുണ്ട്. മകന് വധഭീഷണി ഉണ്ടായിരുന്നതായും പറയുന്നു. കൊലപാതകത്തിന് പോലീസ് കേസെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.