ന്യൂദല്‍ഹി: കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.
ആരോഗ്യപരമായ ഒരു സമൂഹത്തിനെ മുന്‍ നിര്‍ത്തി റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് താന്‍ ഏറ്റെടുക്കുകയാണെന്ന് പുഷ് അപ്പ് എടുക്കുന്ന വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
ഒരാഴ്ച്ച മുന്‍പാണ് ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിനു തുടക്കമിട്ടത്.20 പുഷ് അപ്പുകള്‍ ചെയ്തായിരുന്നു റത്തോഡ് ഫിറ്റ്നസ് ചലഞ്ചിനു തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: