നിപാ വൈറസ് ബാധ; കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു

Thursday 31 May 2018 12:41 pm IST

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ജില്ലയില്‍ നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയി. പാലാഴി സ്വദേശി മധുസൂദനൻ, മുക്കം കാരശേരി സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം കൊല്‍കത്തയില്‍ സൈനികന്‍ മരിച്ചത് നിപാ ബാധയെ തുടര്‍ന്നാണെന്നുള്ള സംശയവും ഉയരുന്നുണ്ട്. എന്നാല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  മൃതദേഹം നാട്ടിലെത്തിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ കൊല്‍കത്തയില്‍ തന്നെ സംസ്കരിക്കുകയായിരുന്നു. 

അതേസമയം നിപ്പ വൈറസ് ബാധയുണ്ടെന്നു സംശയിച്ച് ഗോവയിൽ ചികിൽ‌സയിലായിരുന്ന മലയാളിക്കു വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പുനെയിലെ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ലഭിച്ചതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. 

48 പേരുടെ സാംപിൾ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമായിരുന്നെങ്കിലും ഇപ്പോഴുണ്ടായ  രണ്ടുപേരുടെ മരണം സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.