സജി ചെറിയാന്റേത് ചരിത്ര വിജയം: കോടിയേരി

Thursday 31 May 2018 1:23 pm IST
എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമുള്ള ജനവിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടമായതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലത്തില്‍പോലും യുഡിഎഫ് പിന്നില്‍പോയി.

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകരമാണ് ഈ വിജയമെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമുള്ള ജനവിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടമായതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന്റെ സ്വന്തം മണ്ഡലത്തില്‍പോലും യുഡിഎഫ് പിന്നില്‍പോയി. കെ.എം. മാണിയെ കൂട്ടുപിടിച്ച് ജയിക്കാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ വിലപ്പോയില്ലെന്നും കോടിയേരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.