ലക്നൗ: മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യു.പി മുന്‍ മുഖ്യമന്ത്രി മായാവതി തന്റെ ബംഗ്ലാവ് ഒഴിഞ്ഞു. എസ്റ്റേറ്റ് ഓഫീസര്‍മാര്‍ ബംഗ്ലാവിന്റെ താക്കോല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പീഡ് പോസ്റ്റ് വഴിയാണ് മായാവതി സര്‍ക്കാരിന് താക്കോല്‍ അയച്ചു കൊടുത്തത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മായാവതിക്കും അഖിലേഷ് യാദവിനുമടക്കം നാല് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് 15 ദിവസത്തിനകം ബംഗ്ലാവുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. മായാവതി നോട്ടീസ് അനുസരിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.
എന്നാൽ ബംഗ്ലാവ് മാത്രം ഒഴിഞ്ഞാല്‍ പോരെന്നാണ് സര്‍ക്കാര്‍ നിലപാട്. ലക്നൗവിലെ ഏറ്റവും പ്രമുഖമായ മാള്‍ അവന്യൂവിലെ 10 മുറി ആഢംബര ബംഗ്ലാവ് മായാവതിയാണ് ഉപയോഗിക്കുന്നത്. ഈ ബംഗ്ലാവും ഒഴിയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: