ഷാനു: സാറേ കേട്ടോ മറ്റവന് (കെവിന്) നമ്മുടെ കയ്യില്‍നിന്ന് ചാടിപ്പോയി. അവന് ഇപ്പോള്‍ അവിടെ വന്നുകാണും.
പോലീസ്: അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.
ഷാനു: (നീരസത്തോടെ) ഏ… എവിടെയോ വച്ചുപോയി, അതെനിക്കറിയില്ല. ഞാന്‍ വെറേ വണ്ടീലാണ് വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കുവയ്യ. ഞങ്ങള്‍ക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്.. ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തത് തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങളുടെ കൈയില്‍ എത്തിച്ചുതരാം.
ഓകെ.. പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ..
പോലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.
ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്ടാക്ട് നമ്പറും പുള്ളിക്കാരന് കൊടുക്കാം. പക്ഷേ കൊച്ചിനോടൊന്ന് (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍… തരിക- ഞാന്‍ കാലുപിടിക്കാം.
പോലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തുതരാം ഷാനു.
ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളു.
പോലീസ്: എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.
ഷാനു: ഓകെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: