മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപിയുടെ ഗാവിത് രാജേന്ദ്ര ദേദ്യ വിജയിച്ചു. 29,572 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗാവിത് ജയിച്ചത്. ശിവസേനയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
ഭരണകക്ഷിയായ ബിജെപി 2,72,782 വോട്ടാണ് നേടിയത്. ശിവസേനയ്ക്കു 2,43,210 വോട്ടാണ് ലഭിച്ചത്. എന്നാൽ കോണ്‍ഗ്രസിനു 47,714 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഉത്തരാഖണ്ഡിലെ തരാലിയില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. 1,872 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: