തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ തൊഴിലാളി സംഘടനകളുടെ അനുവാദത്തോടെ മാത്രം

Thursday 31 May 2018 3:54 am IST

ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ തൊഴിലാളി സംഘടനകളുടെ അനുവാദത്തോടെ മാത്രമേ നടത്തൂ എന്ന് ബിജെപി-ബിഎംഎസ് നേതൃത്വങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ. അടുത്തിടെ വിവാദമായ ഇഎസ്‌ഐ, പി.എഫ് പരിഷ്‌ക്കരണങ്ങളടക്കം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ നടപ്പാക്കൂ എന്ന് യോഗത്തില്‍ തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ. സജി നാരായണന്‍, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. 

തൊഴില്‍ പരിഷ്‌ക്കരണങ്ങളുടെ പേരില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന യാതൊരു വിധ സാഹചര്യവുമുണ്ടാകില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പരിഷ്‌ക്കരണങ്ങളും രാജ്യത്തെ തൊഴിലാളി സംഘടനകളുടെ സമ്മതത്തോടെ മാത്രമേ ഉണ്ടാവൂ എന്നും യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.