പള്ളിമേടയിലെ പീഡനം; വൈദികൻ്റെ ജാമ്യാപേക്ഷ തള്ളി

Thursday 31 May 2018 4:48 pm IST

കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.വയനാട് അമ്പലവയൽ സ്വദേശി ഫാദര്‍ റോബിന്‍ മാത്യു വടക്കും ചേരിയുടെ ജാമ്യാപേക്ഷയാണ് കോടതി മൂന്നാം തവണ തള്ളിയത് .

ഗുരുതരവും സാമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ കുറ്റമാണ് വൈദികന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഒന്നര വര്‍ഷം വിചാരണ തടവുകാരനായിരുന്നു എന്നത് ജാമ്യം അനുവദിക്കാന്‍ മതിയായ കാരണമല്ലന്നും പ്രോസിക്യൂഷന്‍ ചുണ്ടിക്കാട്ടി . കേസില്‍ വിചാരണ നടപടി ത്വരിതപ്പെടുത്താന്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റീസ് സുനില്‍ തോമസ് ഉത്തരവിട്ടു .

ഫാദര്‍ റോബിന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളും ഉന്നത തലത്തില്‍ സ്വാധീനമുള്ള വ്യക്തി മായതിനാല്‍ സാക്ഷികളെ സ്വധീനിക്കുമെന്ന്പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി .സ്വാധീനത്തിന് വഴങ്ങി പെണ്‍കുട്ടി സ്വന്തം പിതാവിന്റ പേരുവരെ പറഞ്ഞിട്ടുണ്ടെന്നും കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരിയായിരിക്കെയാണ് ഫാദര്‍ റോബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.