ചെങ്ങന്നൂര്‍: അധികാര ദുര്‍വിനിയോഗവും ജാതിമത ശക്തികളുടെ ഏകീകരണവും കൊണ്ട് നേടിയ വിജയമാണ് ഇടതു മുന്നണിയുടെതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം .ടി രമേശ്. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും വ്യാജപ്രചാരണവും അഴിച്ചു വിട്ട് ഇടതു മുന്നണി ഭീതി പരത്താന്‍ നടത്തിയ ശ്രമങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്.എല്‍ഡിഎഫിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ സ്വന്തം തട്ടകത്തില്‍ പോലും യുഡിഎഫിന് സാധിക്കാത്തത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ലക്ഷണമാണ്.
ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ടു കുറഞ്ഞെങ്കിലും ജനകീയ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മുന്നണിയില്‍ നിന്ന് ബിഡിജെഎസ് വിട്ടു നിന്നത് പ്രകടനത്തെ ബാധിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ ഭീഷണികളേയും പ്രലോഭനങ്ങളേയും അതിജീവിച്ച് ബിജെപി നേടിയ വോട്ടുകള്‍ ശക്തമായ അടിത്തറയുടെ പ്രതിഫലനമാണ്. ഇതിന് ബിജെപിയെ സഹായിച്ച എല്ലാ ജനാധിപത്യ വിശ്വാസികളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: