ബിജെപിക്ക് അത്ര വലിയ തോല്‍വിയോ? കണക്കുകള്‍ അങ്ങനെയല്ല

Thursday 31 May 2018 6:27 pm IST
നാലു ലോക്സഭാ മണ്ഡലങ്ങളിലും 11 നിയമസഭാ സീറ്റുകല്‍ലും നടന്ന ഉപതെരഞ്ഞെടുപ്പുഫലം ബിജെപിക്ക് അത്ര വലിയ തോല്‍വിയോ? വിശകലനങ്ങള്‍ കൃത്യമല്ല. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണ ഭൂരിപക്ഷം ഇല്ലാതെ വരികയും നരേന്ദ്ര മോദി അധികാരത്തില്‍ തുടരാതിരിക്കയും ചെയ്യണമെന്ന ആഗ്രഹക്കാര്‍ ഇല്ലാത്ത തേല്‍വി പെരുപ്പിച്ചു കാണിക്കുന്നുവെന്നു മാത്രം.

ന്യൂദല്‍ഹി: നാലു ലോക്സഭാ മണ്ഡലങ്ങളിലും 11 നിയമസഭാ സീറ്റുകല്‍ലും നടന്ന  ഉപതെരഞ്ഞെടുപ്പുഫലം ബിജെപിക്ക് അത്ര വലിയ തോല്‍വിയോ? വിശകലനങ്ങള്‍ കൃത്യമല്ല. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണ ഭൂരിപക്ഷം ഇല്ലാതെ വരികയും നരേന്ദ്ര മോദി അധികാരത്തില്‍ തുടരാതിരിക്കയും ചെയ്യണമെന്ന ആഗ്രഹക്കാര്‍ ഇല്ലാത്ത തേല്‍വി പെരുപ്പിച്ചു കാണിക്കുന്നുവെന്നു മാത്രം.

നാല് ലോക്സഭാ സീറ്റുകളില്‍ മൂന്നെണ്ണമാണ് ബിജെപി വിജയിച്ചിരുന്നത്. നാഗാലാന്‍ഡിലെ സീറ്റ് നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടേതായിരുന്നു. ആ പാര്‍ട്ടിയും ബിജെപിയും സംസ്ഥാന ഭരണത്തില്‍ സഖ്യകക്ഷികളായതിനാല്‍ സീറ്റ് ബിജെപിയുടേതെന്ന് വിശാലാര്‍ഥത്തില്‍ പറയാം. ജയിച്ചതിനാല്‍ ബിജെപിക്ക് അവകാശപ്പെടാം, തോറ്റിരുന്നെങ്കില്‍ എതിര്‍പക്ഷക്കാര്‍ ബിജെപി തോല്‍വിയായി പ്രചരിപ്പിക്കുകയും ചെയ്തേനെ.

മഹാരാഷ്ട്രയിലെ രണ്ടു സീറ്റും ബിജെപിയുടേതായിരുന്നു. അതില്‍ ഒന്ന് ബിജെപി നേടി. മറ്റൊന്ന് എന്‍സിപിയും. രണ്ടിടത്തും ബിജെപി ഒറ്റയ്ക്കും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന എതിര്‍പക്ഷത്തുമായിരുന്നു. ശിവസേന സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിച്ചിടത്ത് എന്‍സിപിയുടെ സ്ഥാനാര്‍ഥിയേയും തോല്‍പ്പിച്ച് ബിജെപി വന്‍ വിജയം നേടി.ശിവസേന സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പ്രതിപക്ഷത്തെ തുണച്ച സീറ്റില്‍ ബിജെപി തോറ്റു. ഉത്തര്‍പ്രദേശിലെ ലോക്സഭാ സീറ്റിലും നിയമസഭാ സീറ്റിലും ബിജെപി ഒറ്റയ്ക്കും കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി തുടങ്ങിയ കക്ഷികള്‍ ഒരുമിച്ചും ആണ് മത്സരിച്ചത്. രണ്ടിടത്തും ബിജെപി തോറ്റു.

അതായത് ബിജെപി ഒറ്റയ്ക്കും എതിര്‍പക്ഷ കക്ഷികളും ബിജെപി മുന്നണിയിലെ  കക്ഷികളും ചേര്‍ന്ന് മത്സരിച്ചാല്‍ 2019 പൊതു തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താം. അങ്ങനെ പ്രതിപക്ഷ കക്ഷികളും മറ്റുകക്ഷികളും ഒന്നിക്കുമോ, അവര്‍ ഒന്നിച്ചാല്‍ അവര്‍ക്കൊക്കെ മത്സരിക്കാന്‍ സീറ്റുണ്ടാവുമോ, അവര്‍ക്ക് പൊതു നേതാവുണ്ടാകുമോ തുടങ്ങിയചോദ്യങ്ങള്‍ ശേഷിക്കുന്നു. 

നിയമസഭാ സീറ്റുകളിലെ ഫലം വിലയിരുത്തി, രാജ്യമെമ്പാടും ബിജെപി തോറ്റു എന്ന് വിശകലനം ചെയ്യുന്നവര്‍ക്ക് തെറ്റി. 11 നിയമസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ ആകെ രണ്ടെണ്ണമായിരുന്നു. ഉത്തരാഖണ്ഡിലെ താരാളിയില്‍. അവിടെ ബിജെപിതന്നെ വിജയിച്ചു.

യുപിയിലെ നൂര്‍പുര്‍ സീറ്റ് ബിജെപിയില്‍നിന്ന് എസ്പി പിടിച്ചെടുത്തു. ബിജെപിയുടെ സഖ്യകക്ഷികളുടെ സീറ്റായിരുന്നു പഞ്ചാബില്‍ പഞ്ചാബില്‍ ശിരോമണി അകാലി ദളും ബിജെപിയും സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചു. അകാലി ദള്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചു. ഝാര്‍ഖണ്ഡില്‍ രണ്ടു സീറ്റും പ്രതിപക്ഷമായ ജെഎംഎം വിജയിച്ചിരുന്നതാണ്. അവിടെ അവര്‍തന്നെ വിജയിച്ചു. ബീഹാറില്‍ ആര്‍ജെഡിയുടെ സീറ്റില്‍ അവര്‍തന്നെ വിജയിച്ചു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. കേരളത്തില്‍ എല്‍ഡിഎഫ് സീറ്റില്‍ അവര്‍ വിജയിച്ചു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ്അവര്‍ നിലനിര്‍ത്തി. മേഖാലയയില്‍ കോണ്‍ഗ്രസ് വിജയിച്ചത് അവര്‍ വിജയിച്ചിരുന്ന സീറ്റില്‍ത്തന്നെയാണ്. മഹാരാഷ്ട്രയില്‍ ഒരു സീറ്റില്‍ മറ്റു സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിക്കുകയായിരുന്നു. 

ഇവിടെയെല്ലാം ബിജെപി തകര്‍ക്കു തരിപ്പണമായി, രാജ്യമെമ്പാടും ബിജെപി വിരുദ്ധ തരംഗം, മോദിയുടെ ഭാവി അപകടത്തില്‍ എന്നു പറയുന്നവര്‍ പക്ഷേ വിശകലനം ചെയ്യാത്ത മൂന്നു കാര്യങ്ങളുണ്ട്.

ഒന്ന്: അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നേതാവായ ലാലു പ്രസാദിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയ്ക്ക് ബീഹാറിലെ ജോകിഹാതില്‍ കിട്ടിയത് 41,000 വോട്ടിന്റെ വിജയമാണ്. ഭൂരിപക്ഷത്തിന്റെ അത്രയും വോട്ട് എതിര്‍ സ്ഥാനാര്‍ഥിക്കു കിട്ടിയില്ല. 

രണ്ട്: ഝാര്‍ഖണ്ഡില്‍ ജെഎംഎം വിജയിച്ച മണ്ഡലത്തില്‍ ഒഴിവു വന്നത് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അവിടത്തെ എംഎല്‍എയ്ക്ക് അയോഗ്യത വന്നതിനാലാണ്. അതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെയാണ് ജനം വിജയിപ്പിച്ചത്. 

മൂന്ന്: കര്‍ണാടകയില്‍ ഭരണ മുന്നണിയിലെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിസ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് മൂന്നാം സ്ഥാനമാണ്.

നാല്: ബംഗാളില്‍ കാല്‍ നൂറ്റാണ്ട് ഭരിച്ച സിപിഎമ്മിന്റെ സ്ഥാനാര്‍ഥി ബിജെപി സ്ഥാനാര്‍ഥിയേക്കാള്‍ പതിനായിരത്തിലേറെ വോട്ടു കുറഞ്ഞ് മൂന്നാം സ്ഥാനത്താണ്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.