കോഴിക്കോട് വീണ്ടും നിപ മരണം, ഇതുവരെ മരിച്ചത് 17 പേര്‍

Thursday 31 May 2018 6:43 pm IST
നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) ആണ് മരിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെയെണ്ണം 17 ആയി ഉയര്‍ന്നു.

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റസിന്‍ (25) ആണ് മരിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെയെണ്ണം 17 ആയി ഉയര്‍ന്നു. 

രോഗം ബാധിച്ച് കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു. ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാള്‍ അടക്കം രോഗലക്ഷണങ്ങളുമായി എട്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാണ്ട് 1353 പേര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുമാണ്.

നിപ വൈറസ് ബാധിച്ച് വീണ്ടും മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആകാത്തതും മരണനിരക്ക് കൂടുന്നതും ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.