കോഴിക്കോട്: ക്രിസ്ത്യന്‍-മുസ്ലിം വര്‍ഗീയത ഉയര്‍ത്തി സാമുദായിക ധ്രുവീകരണമുണ്ടാക്കിയാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷം ജയിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്. കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാശിയേറിയ ഒരു ഉപതെരഞ്ഞെടുപ്പില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടു നേടുകയെന്നത് ഒരു ചെറിയകാര്യമല്ല. ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍ തെളിയിക്കുന്നു.
സര്‍ക്കാര്‍ മിഷനറി പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നതാണ് സത്യം. ഈ തെരഞ്ഞെടുപ്പില്‍ അത്യദ്ധ്വാനം ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: