സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞു

Thursday 31 May 2018 7:30 pm IST
സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്‍രെ പരിശീലക സ്ഥാനം ഒഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേയ്ക്ക് റയല്‍ മാഡ്രിഡിനെ നയിച്ച് അഞ്ചുദിവസങ്ങള്‍ക്കു ശേഷം സിനദിന്‍ പ്രഖ്യാപിച്ചു, ഞാന്‍ പരിശീലക സ്ഥാനം ഒഴിയുന്നു. കളത്തിലും പുറത്തും എപ്പോഴും അപ്രതീക്ഷിത നീക്കങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വ്യത്യസ്തനാവാറുള്ള മുന്‍ ഫ്രഞ്ച് താരം ഇത്തവണയും പതിവു തെറ്റിച്ചില്ല.

മാഡ്രിഡ്: സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്‍രെ പരിശീലക സ്ഥാനം ഒഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേയ്ക്ക് റയല്‍ മാഡ്രിഡിനെ നയിച്ച് അഞ്ചുദിവസങ്ങള്‍ക്കു ശേഷം സിനദിന്‍ പ്രഖ്യാപിച്ചു, ഞാന്‍ പരിശീലക സ്ഥാനം ഒഴിയുന്നു. കളത്തിലും പുറത്തും എപ്പോഴും അപ്രതീക്ഷിത നീക്കങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വ്യത്യസ്തനാവാറുള്ള മുന്‍ ഫ്രഞ്ച് താരം ഇത്തവണയും പതിവു തെറ്റിച്ചില്ല. 

റയലിന്റെ പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരസിനൊപ്പം പത്രസമ്മേളനത്തിനു വന്നിരിക്കുമ്പോള്‍ ആരും പ്രതിക്ഷിച്ചില്ല, ഈ പ്രഖ്യാപനം. പറയാനുള്ളത് അത്ര നല്ല കാര്യമല്ലെന്ന് പലരും തിരിച്ചരിഞ്ഞിരുന്നു ഫ്‌ളോറെന്റീനോയും മുഖത്തു നിന്ന്. എന്നാല്‍ പ്രശസ്തനായ ഏതോ താരം ക്ലബ്ബു വിടുന്നതിനെക്കുറിച്ചു പറയാനാവും എന്നാണ് എല്ലാവരും കരുതിയത്. അപ്പോഴോക്ക് സിനദിന്‍ അതു പറഞ്ഞു, ഞാന്‍ റയല്‍ വിടുന്നു.   അടുത്ത സീസീണില്‍ പരിശീലകനായി ഞാനുണ്ടാവില്ല. 2020വരെ തുടരാം എന്നാണ് കരാര്‍. അതു വരെ കാത്തു നില്‍ക്കുന്നില്ല.

കാരണമാരാഞ്ഞ് ചോദ്യങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ ചെറുചിരിയോടെ സിനദിന്‍ പറഞ്ഞു, ഈ ക്ലബ്ബിനെ ഞാന്‍ സ്‌നേഹിക്കുന്നു. എനിക്കു നല്‍കാവുന്നതൊക്കെ നല്‍കിക്കഴിഞ്ഞു. പുതുമയുള്ളതും വ്യത്യസ്തമായതുമായ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടിനി. 

2016 ജനുവരിയില്‍ സിനദിന്‍ ഹെഡ് കോച്ച് ആയി നിയമിച്ചതിനു ശേഷം ആറു പ്രധാനപ്പെട്ട കിരീടങ്ങളാണ് റയല്‍ നേടിയത്. സ്പാനിഷ് ലീഗില്‍ മൂന്നാം സ്ഥാനത്തായിപ്പോയി എന്നതു മാത്രമാണ് തിരിച്ചടി. ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ആ തിരിച്ചടി സിനദിന്‍ മറന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.